Sunday 23 December 2012

കൂട്ടായ്മകള്‍ അനിവാര്യം - പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍

കൂട്ടായ്മകള്‍ അനിവാര്യം - പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍



കൂട്ടായ പ്രവര്‌ത്തനത്തിലൂടെ മാത്രമേ നാടിനു ഉപകരിക്കും വിധം പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കാന്‍ സാടിക്കുകയുള്ളൂ എന്ന് എസ്.വൈ.എസ് സംസ്ഥാന പ്രസിടന്റ്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു . പൊരോപ്പാട് സുന്നി സെന്റെറില്‍ പുതുതായി ആരംഭിച്ച സി.ഡി. ലൈബ്രറി ഉത്ഘാടനം വി.എന്‍.പി അബ്ദുറഹ്മാന്‍ ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തങ്ങള്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ എ.ബി.അബ്ദുള്ള മാസ്റ്റര്‌ , നൗഷാദ് മാസ്റര്‍ , കെ.അമീറലി , എ.കെ അബ്ദുറഹ്മാന്‍ , ഖാലിദ് നിസാമി  എന്നിവര്‍ പങ്കെടുത്തു.

ത്രക്കരിപ്പുര്‍ പഞ്ചായത്ത് ആദര്‍ശ സമ്മേളനം

ത്രക്കരിപ്പുര്‍ പഞ്ചായത്ത് ആദര്‍ശ സമ്മേളനം 

ഡിസംബര്‍ 28 വെള്ളിയാഴ്ച വൈകുന്നേരം 6.45 നു ഇളംബച്ചി മൈദാനിയില്‍ 

Thursday 25 October 2012

പെരുന്നാള്‍ സന്ദേശം


സലമ:(റ) നിവേദനം: നബി(സ)അരുളി: നിങ്ങളില്‍ ആരെങ്കിലും ഒരു മൃഗത്തെ ബലികഴിച്ചാല്‍ അതിന്റെ മാംസം മൂന്നു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്. അടുത്തവര്‍ഷം വന്നപ്പോള്‍ പ്രവാചകരേ! കഴിഞ്ഞ കൊല്ലം ചെയ്തപോലെതന്നെയാണോ ഞങ്ങള്‍ ചെയ്യേണ്ടത്? എന്ന് അനുചരന്മാര്‍ ചോദിച്ചു. നബി(സ) അരുളി: നിങ്ങള്‍ ഭക്ഷിക്കുകയും മറ്റുളളവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുകയും മിച്ചമുളളത് സൂക്ഷിക്കുകയും ചെയ്തുകൊളളുക. അക്കൊല്ലം വലിയ ഭക്ഷണക്ഷാമം ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. തന്നിമിത്തം ബലിയുടെ മാംസം മുഖേന നിങ്ങളില്‍ നിന്ന് അവര്‍ക്ക് സഹായം ലഭിക്കട്ടെയെന്ന് ഞാന്‍ വിചാരിച്ചു. (ബുഖാരി. 7. 68. 476)

എല്ലാവര്ക്കും ബലിപെരുന്നാള്‍ ആശംസകള്‍..
അല്ലാഹു നമ്മെയും നമ്മുടെ മക്കളെയും കാത്തു രക്ഷിക്കട്ടെ....!