Saturday 18 February 2012

ബിസ്മിയുടെ മഹത്വം -1

ബിസ്മി എന്നാ വാക്യം ഒരു മുസല്‍മാനെ സംബണ്ടിച്ച്ചിടത്തോളം വളരെ പ്രതാനപ്പെട്ടതാണ്. എന്താന്നാല്‍ ഒരു വിശ്വാസിയുടെ ജീവിതം അല്ലാഹുവിനു സമര്‍പ്പിതമാണ്. അവന്റെ ഓരോ പ്രവര്‍ത്തിയും  അല്ലാഹുവിന്റെ നാമതിലായിരിക്കാന്‍ ഒരു യെതാര്‍ത്ത വിശ്വാസി ശ്രമിച്ചു കൊണ്ടിരിക്കും. നാം ഓരോ കാര്യം ചെയ്യുംബോയും അതില്‍ തീര്‍ച്ചയായും പിശാചിന്റെ ഇടപെടല്‍ തികച്ചും സ്വാഭാവികം, അതില്‍ നിന്നും രക്ഷ നേടാന്‍ നാം അല്ലാഹുവിനോട് എപ്പോയും കാവല്‍ തേടുന്നു. അള്ളാഹുവിന്റെ പ്രീതിക്കപ്പുരം വരുന്ന ഇതു കാര്യവും പൈശാജിമാനെന്നതില്‍ സമശയം വേണ്ട. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിശുദ്ധി കൈവരിക്കാന്‍ നാം ഓരോ കാര്യം ചെയ്യുംബോയും ബിസ്മി ചൊല്ലുക.

തിന്നുമ്പോള്‍ , കുടിക്കുമ്പോള്‍ നടക്കുമ്പോള്‍,  ഇരിക്കുമ്പോള്‍ , കിടക്കുമ്പോള്‍ ഇങ്ങനെ ഓരോ പ്രവര്‍ത്തനവും അല്ലാഹുവിന്റെ മാര്‍ഗതിലാക്കുക. ഇതിനു ഏറ്റവും എളുപ്പമുള്ള മാര്‍ഗം നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ബിസ്മി ചൊല്ലുക എന്നതാണ്.

ബിസ്മി കേവലം രക്ഷ മന്ത്രം മാത്രമല്ല, ഇത് വിശ്വാസിക്ക് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്, രോഗത്തിനുള്ള മരുന്നാണ്. ഏഴ് തവണ ബിസ്മി ചൊല്ലിയാല്‍ പ്രശ്ന പരിഹാരം. രോഗത്തിനുള്ള മരുന്ന് എന്നൊക്കെ നമുക്ക് കിതാബുകളില്‍ കാണാം. ഇസ്ലാമില്‍ ബഹുദൈവാരധാന കലരാത്ത മന്ത്രങ്ങളും മറ്റും അനുവദനീയമാണ്. എന്നാല്‍ ഇസ്ലാമിന് നിരക്കാത്ത ചെപ്പടി വിദ്യകളും ചികിത്സകളും തീര്‍ത്തും ഹറാമും തടയെണ്ടാതുമാണ്. ഇസ്ലാമിക ചികിത്സകളില്‍ മന്ത്രത്തിനു പ്രാധാന്യമുണ്ട്. ഇത്തരം മന്ത്ര വാക്യങ്ങള്‍ ഖുര്‍- ആനില്‍ നിന്നും എടുത്തവയായിരിക്കും.  

ബിസ്മി എന്നാ വാക്യം നാം ജീവിതത്തിന്റെ ഭാഗമാക്കുക. നിത്യ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുക ഓരോ പ്രവര്‍ത്തനത്തിലും ബിസ്മി കൊണ്ട് വരിക. അള്ളാഹു അനുഗ്രഹിക്കട്ടെ!

0 comments:

Post a Comment