Thursday 25 October 2012

പെരുന്നാള്‍ സന്ദേശം


സലമ:(റ) നിവേദനം: നബി(സ)അരുളി: നിങ്ങളില്‍ ആരെങ്കിലും ഒരു മൃഗത്തെ ബലികഴിച്ചാല്‍ അതിന്റെ മാംസം മൂന്നു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്. അടുത്തവര്‍ഷം വന്നപ്പോള്‍ പ്രവാചകരേ! കഴിഞ്ഞ കൊല്ലം ചെയ്തപോലെതന്നെയാണോ ഞങ്ങള്‍ ചെയ്യേണ്ടത്? എന്ന് അനുചരന്മാര്‍ ചോദിച്ചു. നബി(സ) അരുളി: നിങ്ങള്‍ ഭക്ഷിക്കുകയും മറ്റുളളവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുകയും മിച്ചമുളളത് സൂക്ഷിക്കുകയും ചെയ്തുകൊളളുക. അക്കൊല്ലം വലിയ ഭക്ഷണക്ഷാമം ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. തന്നിമിത്തം ബലിയുടെ മാംസം മുഖേന നിങ്ങളില്‍ നിന്ന് അവര്‍ക്ക് സഹായം ലഭിക്കട്ടെയെന്ന് ഞാന്‍ വിചാരിച്ചു. (ബുഖാരി. 7. 68. 476)

എല്ലാവര്ക്കും ബലിപെരുന്നാള്‍ ആശംസകള്‍..
അല്ലാഹു നമ്മെയും നമ്മുടെ മക്കളെയും കാത്തു രക്ഷിക്കട്ടെ....!

Tuesday 23 October 2012

ഹജ്ജ് ആദര്‍ശ പാഠങ്ങള്‍

ഹജ്ജ് ആദര്‍ശ പാഠങ്ങള്‍ 

വിശ്വാസികള്‍ക്ക് ക അബ  കേവലം  ഒരു കെട്ടിടമല്ല ; ഹജറുല്‍ അസവദ് കേവലം ഒരു കല്ലുമല്ല; സംസം കേവലം ഒരു ജലമല്ല; മൂനിനും പ്രത്യേകതയുണ്ട്. ക അബയെ ചുറ്റുന്നത് കഴിവുള്ളവന് ജീവിത കാലത്ത്  ഒരിക്കലെങ്കിലും   നിര്‍ബന്ധമാണ്‌.  അത്  അല്ലാഹുവിനെ ആരാധിക്കാന്‍  ആദ്യമായി  പണിത  ഗേഹമാണ്; ഹജറുല്‍ അസ് വദിനെ ചൂമ്ബിക്കല് സുന്നത്താണ്. തിരു നബിയുടെ  തിരു ചുണ്ട് അവിടെ വെച്ചിട്ടുണ്ട്. സംസം എന്തിനു വേണ്ടി കുടിച്ചുവോ അതിനു വേണ്ടിയാനെന്ന്‍ നബി തങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ക അബയെ വലം വെച്ച് നടക്കുന്നത് തൌഹീദും ക്ഷേത്രത്തെ വലം വെക്കുന്നത് ശിര്‍ക്കുമാണ്. ഹജറുല്‍ ആസ് വദിന്റെ  മുകളില്‍ നെറ്റി തടം വെക്കുന്നത് ഇസ്‌ലാമും  വിഗ്രഹത്തിനു  മുകളില്‍ വെക്കുന്നത് കുഫ്രുമാണ്. പുണ്യത്തിനായി സം സം കുടിക്കുന്നത് ഈമാനും ഗംഗാ ജലം കുടിക്കുന്നത് ഇസ്ലാമിക  വിരുദ്ധവുമാണ്. വീക്ഷനങ്ങളിലെ വ്യത്യാസമാണ്  തൌഹീദും മറ്റൊന്നിനെ കുഫ്രുമാക്കുന്നത്.

ഹജ്ജ് പ്രതീകാത്മകമായ ഒരു ഓര്മ പുതുക്കലാണ് സഫാ മര്വായിലൂടെ  തീര്താടകന്‍  ഓടുമ്പോള്‍  ചരിത്രത്തിന്റെ അങ്ങേ അറ്റത്ത്‌   ഒരു കറുത്ത  അടിമ സ്ത്രീ ഒരു പിഞ്ചു കുഞ്ഞിന്റെ ഭാഗമാകാന്‍  വേണ്ടി ഓടിയ  കാല്‍ പാടുകള്‍ നാം പിന്തുടരുകയാണ്.

    
[അവലംബം സുന്നി വോയിസ്‌ ]

രിസാല പ്രചരണം പൊറോപ്പാടിനു ഒന്നാം സ്ഥാനം

രിസാല പ്രചരണം പോരോപ്പാടിനു ഒന്നാം സ്ഥാനം
രിസാല പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പൊറോപ്പാട് യൂണിറ്റിനു നേട്ടം . ജില്ലയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒന്നാം സ്ഥാനം പൊറോപ്പാട്  യൂനിറ്റ് കരസ്ഥമാക്കി. ജില്ലാ കമ്മിറ്റിയുടെ പ്രത്യേകം ഉപഹാരം യൂനിറ്റ് സെക്രടറി ഷംസീര എം.എ കൈപ്പറ്റി. മുജംമൈലായിരുന്നു അനുമോദന പരിപാടി സങ്ങടിപ്പിച്ചത്. പ്രചാരണ പ്രവര്‍ത്തങ്ങള്‍ക്ക് നേത്രത്വം നല്‍കിയ യൂണിറ്റ് പ്രസിഡണ്ട്‌ മുഹമ്മദ്‌ മിസ്ബാഹിനും ട്രഷറര്‍ സുഹൈല്‍ സി.സി. ക്കും എല്ലാ വിധ ആശംസകളും.


എസ് .എസ് . എഫ് മെമ്പര്ഷിപ്പ് കാമ്പയിന് ഉജ്ജ്വല തുടക്കം

എസ് .എസ് . എഫ് മെമ്പര്ഷിപ്പ് കാമ്പയിന് ഉജ്ജ്വല തുടക്കം 

ഈ വര്‍ഷത്തെ എസ് .എസ് . എഫ് മെമ്പര്ഷിപ്പ് കാമ്പയിന് ഉജ്ജ്വല തുടക്കം . നെഞ്ചുരപ്പുണ്ടോ  നേരിന്റെ പക്ഷത്ത് നില്‍ക്കാന്‍ എന്നാണു ഈ വര്‍ഷത്തെ മെമ്പര്ഷിപ്പ് പ്രമേയം. വിവിധ മേഖലകളിലായി നടന്ന സന്നാഹ പരിപാടികളില്‍ വിവിധ യുനിടുകളിലെ ഭാരവാഹികള്‍ പങ്കെടുത്തു.

Saturday 20 October 2012

ദുല്‍ഹജ്ജ്‌ 1 മുതല്‍ 10 വരെയുള്ള ദിവസങ്ങളും മഹത്വങ്ങളും


ദുല്‍ഹജ്ജ്‌  1  മുതല്‍  10 വരെയുള്ള ദിവസങ്ങളും മഹത്വങ്ങളും

1. ദുല്‍ഹജ്ജ്‌ ഒന്നിന്‌ ആദം നബി(അ) യുടെ പാപത്തെ അല്ലാഹു പൊറുത്തു. ഈ ദിവസത്തില്‍ ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അല്ലാഹു അവന്‍റെ എല്ലാ പാപങ്ങളെയും പൊറുക്കുന്നതാണ്‌.

2. ദുല്‍ഹജ്ജ്‌ രണ്ടിന്‌ യൂനുസ്‌ നബി(അ) യുടെ ദുആ സ്വീകരിച്ച്‌ കൊണ്ട്‌ മത്സ്യത്തിന്‍റെ വയറ്റില്‍ നിന്നും അല്ലാഹു യൂനുസ്‌ നബിയെ (അ) പുറപ...്പെടുവിച്ചു. ഈ ദിവസത്തെ സ്മരിച്ചുകൊണ്ട്‌ ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ വര്‍ഷം മുഴുവനും പാപം ചെയ്യാത്ത നിലയില്‍ അല്ലാഹുവിനെ ആരാധിക്കുന്നവനെപ്പോലെയാണ്‌.
...
3. ദുല്‍ഹജ്ജ്‌ മൂന്ന്‌: സക്കരിയാ നബി(അ) യുടെ ദുആ സ്വീകരിക്കപ്പെട്ട ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അവന്‍റെ ദുആയ്ക്ക്‌ ഉത്തരം ലഭിക്കുന്നതാണ്‌.

4. ദുല്‍ഹജ്ജ്‌ നാല്‌: ഈസാ(അ) പ്രസവിക്കപ്പെട്ട ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അവന്‍റെ ദാരിദ്ര്യവും ബുദ്ധിമുട്ടും മാറുന്നതാണ്‌.

5. ദുല്‍ഹജ്ജ്‌ അഞ്ച്‌: മൂസാ നബി(അ) ജനിച്ച ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ നിഫാഖിനെ തൊട്ടും ഖബറിലെ ശിക്ഷകളെ തൊട്ടും മോചിതനാകും.

6. ദുല്‍ഹജ്ജ്‌ ആറ്‌.: പ്രവാചകന്‍മാര്‍ക്ക്‌ നന്‍മയുടെ കവാടങ്ങള്‍ തുറന്ന് കൊടുക്കുന്ന ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അല്ലാഹുവിന്‍റെ റഹ്‌മത്തിന്‍റെ നോട്ടം അവനിലുണ്ടാകും.

7. ദുല്‍ഹജ്ജ്‌ ഏഴ്‌: ജഹന്നമിന്‍റെ വാതില്‍ അടക്കപ്പെടുന്ന ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ ഞെരുക്കത്തില്‍ നിന്നുള്ള മുപ്പത്‌ വാതിലുകള്‍ അടക്കപ്പെടുകയും എളുപ്പത്തില്‍ നിന്നുള്ള മുപ്പത്‌ വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്യുന്നതാണ്‌.

8. ദുല്‍ഹജ്ജ്‌ എട്ട്‌: ഈ ദിവസത്തിന്‌ യൌമുത്തര്‍വിയത്ത്‌ എന്ന പേര്‌ വെയ്ക്കപ്പെട്ടിരിക്കുന്നു. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ എണ്ണമറ്റ അനുഗ്രഹങ്ങള്‍ അല്ലാഹു നല്‍കുന്നതാണ്‌.

9. ദുല്‍ഹജ്ജ്‌ ഒമ്പത്‌: അറഫാ ദിവസം. ഈ ദിവസം നോമ്പ്‌ അനുഷ്ടിച്ചാല്‍ അവന്‍റെ മുന്‍പിന്‍ പാപങ്ങളെ അല്ലാഹു പൊറുക്കുന്നതാണ്‌.

10. ദുല്‍ഹജ്ജ്‌ പത്ത്‌: വലിയ പെരുന്നാള്‍ ദിവസം. ഈ ദിവസം ആരെങ്കിലും ഉളുഹിയ അറുത്താല്‍ അതിന്‍റെ ഓരോ തുള്ളി രക്തത്തിന്‍റെ കണക്കനുസരിച്ച്‌ അവന്‍റെയും അവന്‍റെ കുടുംബത്തിന്‍റെയും പാപങ്ങള്‍ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌. ആ മാംസം കൊണ്ട്‌ ഒരു മുഅ‌മിനിനെ ഭക്ഷിപ്പിക്കുകയോ സദഖ നല്‍കുകയോ ചെയ്താല്‍ ഖിയാമത്ത്‌ നാളില്‍ അവനെ നിര്‍ഭയനാക്കുകയും മീസാന്‍ എന്ന തുലാസില്‍ ഉഹ്‌ദ്‌ മലയെക്കാള്‍ ഭാരമുള്ളതാക്കുകയും
ചെയ്യുന്നതാണ്‌

Wednesday 17 October 2012

ഖുര്‍ആന്‍ ക്ലാസ് പുനരാരംഭിച്ചു.

പോരോപ്പാട്  സുന്നി സെന്റര്‍ ഖുര്‍ആന്‍ ക്ലാസ് പുനരാരംഭിച്ചു. ഈ വര്ഷം ബഹുമാനപ്പെട്ട ഉസ്താദ് സ്വാദിഖ് അഹ്സനി നേത്രത്വം നല്‍കും . എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം മഗ്രിബിന് ശേഷം ക്ലാസ്സ്‌ നടത്താന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു.

വിശ്വാസ പരമായ പൊള്ളത്തരം മുജാഹിദ് പ്രസ്ഥാനം തകര്‍ച്ചയിലേക്ക്.

വിശ്വാസ പരമായ പൊള്ളത്തരം മുജാഹിദ് പ്രസ്ഥാനം തകര്‍ച്ചയിലേക്ക് !
വിശ്വാസപരമായി മത വിധികള്‍ മാട്ടിപ്പരയുകയും അവസരവാദ പരമായ നിലപാടുകളും മുജാഹിദ് പ്രസ്ഥാനത്തെ തകര്‍ത്തു കൊണ്ടിരിക്കുകയാണ് .  ചിന്തിക്കുന്ന ജന വിഭാഗത്തെ വഞ്ചിക്കാന്‍ കഴിയില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കി പ്രസ്ഥാനം പിരിച്ചു വിടുന്നതാണ് മുജാഹിടുകള്‍ക്ക് നല്ലത്. ജിന്ന് വിഷയത്തില്‍ പ്രതിസന്ധിയിലായ ഇക്കൂട്ടര്‍ മറ്റു പല കുടില ശ്രമങ്ങളും നടത്തി സുന്നി ആശയങ്ങളെ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വസ്തുതകള്‍ക്ക് മുന്നില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.

നൂറു കണക്കിന് മുജാഹിദ് പ്രസ്ഥാനക്കാര്‍ സുന്നി വിശ്വാസത്തിലേക്ക് മടങ്ങി

നൂറു കണക്കിന്  മുജാഹിദ് പ്രസ്ഥാനക്കാര്‍ സുന്നി വിശ്വാസത്തിലേക്ക് മടങ്ങി 
മുജാഹിദ് നേതാവടക്കം നൂറു കണക്കിന് മുജാഹിദ് പ്രസ്ഥാനക്കാര്‍ സുന്നിയിലെക്ക് തിരിച്ചു വന്നു. തിരുവനന്തപുരത്താണ് തിരിച്ചു വരവ് നടന്നിരിക്കുന്നത്. നങ്ങളുടെ സഹോദരങ്ങള്‍ക്കും സത്യം മനസ്സിലാക്കി അഹല് സുന്നത്തിലെക്ക് തിരിച്ചു വരാന്‍ തൌഫീക്ക് നല്‍കട്ടെ ആമീന് !

SSF MEMBERSHIP CAMPIGN

SSF MEMBERSHIP CAMPIGN

SYS MEMBERSHIP CAMPIGN