Sunday 23 December 2012

കൂട്ടായ്മകള്‍ അനിവാര്യം - പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍

കൂട്ടായ്മകള്‍ അനിവാര്യം - പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍



കൂട്ടായ പ്രവര്‌ത്തനത്തിലൂടെ മാത്രമേ നാടിനു ഉപകരിക്കും വിധം പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കാന്‍ സാടിക്കുകയുള്ളൂ എന്ന് എസ്.വൈ.എസ് സംസ്ഥാന പ്രസിടന്റ്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു . പൊരോപ്പാട് സുന്നി സെന്റെറില്‍ പുതുതായി ആരംഭിച്ച സി.ഡി. ലൈബ്രറി ഉത്ഘാടനം വി.എന്‍.പി അബ്ദുറഹ്മാന്‍ ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തങ്ങള്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ എ.ബി.അബ്ദുള്ള മാസ്റ്റര്‌ , നൗഷാദ് മാസ്റര്‍ , കെ.അമീറലി , എ.കെ അബ്ദുറഹ്മാന്‍ , ഖാലിദ് നിസാമി  എന്നിവര്‍ പങ്കെടുത്തു.

ത്രക്കരിപ്പുര്‍ പഞ്ചായത്ത് ആദര്‍ശ സമ്മേളനം

ത്രക്കരിപ്പുര്‍ പഞ്ചായത്ത് ആദര്‍ശ സമ്മേളനം 

ഡിസംബര്‍ 28 വെള്ളിയാഴ്ച വൈകുന്നേരം 6.45 നു ഇളംബച്ചി മൈദാനിയില്‍ 

Thursday 25 October 2012

പെരുന്നാള്‍ സന്ദേശം


സലമ:(റ) നിവേദനം: നബി(സ)അരുളി: നിങ്ങളില്‍ ആരെങ്കിലും ഒരു മൃഗത്തെ ബലികഴിച്ചാല്‍ അതിന്റെ മാംസം മൂന്നു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്. അടുത്തവര്‍ഷം വന്നപ്പോള്‍ പ്രവാചകരേ! കഴിഞ്ഞ കൊല്ലം ചെയ്തപോലെതന്നെയാണോ ഞങ്ങള്‍ ചെയ്യേണ്ടത്? എന്ന് അനുചരന്മാര്‍ ചോദിച്ചു. നബി(സ) അരുളി: നിങ്ങള്‍ ഭക്ഷിക്കുകയും മറ്റുളളവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുകയും മിച്ചമുളളത് സൂക്ഷിക്കുകയും ചെയ്തുകൊളളുക. അക്കൊല്ലം വലിയ ഭക്ഷണക്ഷാമം ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. തന്നിമിത്തം ബലിയുടെ മാംസം മുഖേന നിങ്ങളില്‍ നിന്ന് അവര്‍ക്ക് സഹായം ലഭിക്കട്ടെയെന്ന് ഞാന്‍ വിചാരിച്ചു. (ബുഖാരി. 7. 68. 476)

എല്ലാവര്ക്കും ബലിപെരുന്നാള്‍ ആശംസകള്‍..
അല്ലാഹു നമ്മെയും നമ്മുടെ മക്കളെയും കാത്തു രക്ഷിക്കട്ടെ....!

Tuesday 23 October 2012

ഹജ്ജ് ആദര്‍ശ പാഠങ്ങള്‍

ഹജ്ജ് ആദര്‍ശ പാഠങ്ങള്‍ 

വിശ്വാസികള്‍ക്ക് ക അബ  കേവലം  ഒരു കെട്ടിടമല്ല ; ഹജറുല്‍ അസവദ് കേവലം ഒരു കല്ലുമല്ല; സംസം കേവലം ഒരു ജലമല്ല; മൂനിനും പ്രത്യേകതയുണ്ട്. ക അബയെ ചുറ്റുന്നത് കഴിവുള്ളവന് ജീവിത കാലത്ത്  ഒരിക്കലെങ്കിലും   നിര്‍ബന്ധമാണ്‌.  അത്  അല്ലാഹുവിനെ ആരാധിക്കാന്‍  ആദ്യമായി  പണിത  ഗേഹമാണ്; ഹജറുല്‍ അസ് വദിനെ ചൂമ്ബിക്കല് സുന്നത്താണ്. തിരു നബിയുടെ  തിരു ചുണ്ട് അവിടെ വെച്ചിട്ടുണ്ട്. സംസം എന്തിനു വേണ്ടി കുടിച്ചുവോ അതിനു വേണ്ടിയാനെന്ന്‍ നബി തങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ക അബയെ വലം വെച്ച് നടക്കുന്നത് തൌഹീദും ക്ഷേത്രത്തെ വലം വെക്കുന്നത് ശിര്‍ക്കുമാണ്. ഹജറുല്‍ ആസ് വദിന്റെ  മുകളില്‍ നെറ്റി തടം വെക്കുന്നത് ഇസ്‌ലാമും  വിഗ്രഹത്തിനു  മുകളില്‍ വെക്കുന്നത് കുഫ്രുമാണ്. പുണ്യത്തിനായി സം സം കുടിക്കുന്നത് ഈമാനും ഗംഗാ ജലം കുടിക്കുന്നത് ഇസ്ലാമിക  വിരുദ്ധവുമാണ്. വീക്ഷനങ്ങളിലെ വ്യത്യാസമാണ്  തൌഹീദും മറ്റൊന്നിനെ കുഫ്രുമാക്കുന്നത്.

ഹജ്ജ് പ്രതീകാത്മകമായ ഒരു ഓര്മ പുതുക്കലാണ് സഫാ മര്വായിലൂടെ  തീര്താടകന്‍  ഓടുമ്പോള്‍  ചരിത്രത്തിന്റെ അങ്ങേ അറ്റത്ത്‌   ഒരു കറുത്ത  അടിമ സ്ത്രീ ഒരു പിഞ്ചു കുഞ്ഞിന്റെ ഭാഗമാകാന്‍  വേണ്ടി ഓടിയ  കാല്‍ പാടുകള്‍ നാം പിന്തുടരുകയാണ്.

    
[അവലംബം സുന്നി വോയിസ്‌ ]

രിസാല പ്രചരണം പൊറോപ്പാടിനു ഒന്നാം സ്ഥാനം

രിസാല പ്രചരണം പോരോപ്പാടിനു ഒന്നാം സ്ഥാനം
രിസാല പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പൊറോപ്പാട് യൂണിറ്റിനു നേട്ടം . ജില്ലയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒന്നാം സ്ഥാനം പൊറോപ്പാട്  യൂനിറ്റ് കരസ്ഥമാക്കി. ജില്ലാ കമ്മിറ്റിയുടെ പ്രത്യേകം ഉപഹാരം യൂനിറ്റ് സെക്രടറി ഷംസീര എം.എ കൈപ്പറ്റി. മുജംമൈലായിരുന്നു അനുമോദന പരിപാടി സങ്ങടിപ്പിച്ചത്. പ്രചാരണ പ്രവര്‍ത്തങ്ങള്‍ക്ക് നേത്രത്വം നല്‍കിയ യൂണിറ്റ് പ്രസിഡണ്ട്‌ മുഹമ്മദ്‌ മിസ്ബാഹിനും ട്രഷറര്‍ സുഹൈല്‍ സി.സി. ക്കും എല്ലാ വിധ ആശംസകളും.


എസ് .എസ് . എഫ് മെമ്പര്ഷിപ്പ് കാമ്പയിന് ഉജ്ജ്വല തുടക്കം

എസ് .എസ് . എഫ് മെമ്പര്ഷിപ്പ് കാമ്പയിന് ഉജ്ജ്വല തുടക്കം 

ഈ വര്‍ഷത്തെ എസ് .എസ് . എഫ് മെമ്പര്ഷിപ്പ് കാമ്പയിന് ഉജ്ജ്വല തുടക്കം . നെഞ്ചുരപ്പുണ്ടോ  നേരിന്റെ പക്ഷത്ത് നില്‍ക്കാന്‍ എന്നാണു ഈ വര്‍ഷത്തെ മെമ്പര്ഷിപ്പ് പ്രമേയം. വിവിധ മേഖലകളിലായി നടന്ന സന്നാഹ പരിപാടികളില്‍ വിവിധ യുനിടുകളിലെ ഭാരവാഹികള്‍ പങ്കെടുത്തു.

Saturday 20 October 2012

ദുല്‍ഹജ്ജ്‌ 1 മുതല്‍ 10 വരെയുള്ള ദിവസങ്ങളും മഹത്വങ്ങളും


ദുല്‍ഹജ്ജ്‌  1  മുതല്‍  10 വരെയുള്ള ദിവസങ്ങളും മഹത്വങ്ങളും

1. ദുല്‍ഹജ്ജ്‌ ഒന്നിന്‌ ആദം നബി(അ) യുടെ പാപത്തെ അല്ലാഹു പൊറുത്തു. ഈ ദിവസത്തില്‍ ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അല്ലാഹു അവന്‍റെ എല്ലാ പാപങ്ങളെയും പൊറുക്കുന്നതാണ്‌.

2. ദുല്‍ഹജ്ജ്‌ രണ്ടിന്‌ യൂനുസ്‌ നബി(അ) യുടെ ദുആ സ്വീകരിച്ച്‌ കൊണ്ട്‌ മത്സ്യത്തിന്‍റെ വയറ്റില്‍ നിന്നും അല്ലാഹു യൂനുസ്‌ നബിയെ (അ) പുറപ...്പെടുവിച്ചു. ഈ ദിവസത്തെ സ്മരിച്ചുകൊണ്ട്‌ ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ വര്‍ഷം മുഴുവനും പാപം ചെയ്യാത്ത നിലയില്‍ അല്ലാഹുവിനെ ആരാധിക്കുന്നവനെപ്പോലെയാണ്‌.
...
3. ദുല്‍ഹജ്ജ്‌ മൂന്ന്‌: സക്കരിയാ നബി(അ) യുടെ ദുആ സ്വീകരിക്കപ്പെട്ട ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അവന്‍റെ ദുആയ്ക്ക്‌ ഉത്തരം ലഭിക്കുന്നതാണ്‌.

4. ദുല്‍ഹജ്ജ്‌ നാല്‌: ഈസാ(അ) പ്രസവിക്കപ്പെട്ട ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അവന്‍റെ ദാരിദ്ര്യവും ബുദ്ധിമുട്ടും മാറുന്നതാണ്‌.

5. ദുല്‍ഹജ്ജ്‌ അഞ്ച്‌: മൂസാ നബി(അ) ജനിച്ച ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ നിഫാഖിനെ തൊട്ടും ഖബറിലെ ശിക്ഷകളെ തൊട്ടും മോചിതനാകും.

6. ദുല്‍ഹജ്ജ്‌ ആറ്‌.: പ്രവാചകന്‍മാര്‍ക്ക്‌ നന്‍മയുടെ കവാടങ്ങള്‍ തുറന്ന് കൊടുക്കുന്ന ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അല്ലാഹുവിന്‍റെ റഹ്‌മത്തിന്‍റെ നോട്ടം അവനിലുണ്ടാകും.

7. ദുല്‍ഹജ്ജ്‌ ഏഴ്‌: ജഹന്നമിന്‍റെ വാതില്‍ അടക്കപ്പെടുന്ന ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ ഞെരുക്കത്തില്‍ നിന്നുള്ള മുപ്പത്‌ വാതിലുകള്‍ അടക്കപ്പെടുകയും എളുപ്പത്തില്‍ നിന്നുള്ള മുപ്പത്‌ വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്യുന്നതാണ്‌.

8. ദുല്‍ഹജ്ജ്‌ എട്ട്‌: ഈ ദിവസത്തിന്‌ യൌമുത്തര്‍വിയത്ത്‌ എന്ന പേര്‌ വെയ്ക്കപ്പെട്ടിരിക്കുന്നു. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ എണ്ണമറ്റ അനുഗ്രഹങ്ങള്‍ അല്ലാഹു നല്‍കുന്നതാണ്‌.

9. ദുല്‍ഹജ്ജ്‌ ഒമ്പത്‌: അറഫാ ദിവസം. ഈ ദിവസം നോമ്പ്‌ അനുഷ്ടിച്ചാല്‍ അവന്‍റെ മുന്‍പിന്‍ പാപങ്ങളെ അല്ലാഹു പൊറുക്കുന്നതാണ്‌.

10. ദുല്‍ഹജ്ജ്‌ പത്ത്‌: വലിയ പെരുന്നാള്‍ ദിവസം. ഈ ദിവസം ആരെങ്കിലും ഉളുഹിയ അറുത്താല്‍ അതിന്‍റെ ഓരോ തുള്ളി രക്തത്തിന്‍റെ കണക്കനുസരിച്ച്‌ അവന്‍റെയും അവന്‍റെ കുടുംബത്തിന്‍റെയും പാപങ്ങള്‍ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌. ആ മാംസം കൊണ്ട്‌ ഒരു മുഅ‌മിനിനെ ഭക്ഷിപ്പിക്കുകയോ സദഖ നല്‍കുകയോ ചെയ്താല്‍ ഖിയാമത്ത്‌ നാളില്‍ അവനെ നിര്‍ഭയനാക്കുകയും മീസാന്‍ എന്ന തുലാസില്‍ ഉഹ്‌ദ്‌ മലയെക്കാള്‍ ഭാരമുള്ളതാക്കുകയും
ചെയ്യുന്നതാണ്‌

Wednesday 17 October 2012

ഖുര്‍ആന്‍ ക്ലാസ് പുനരാരംഭിച്ചു.

പോരോപ്പാട്  സുന്നി സെന്റര്‍ ഖുര്‍ആന്‍ ക്ലാസ് പുനരാരംഭിച്ചു. ഈ വര്ഷം ബഹുമാനപ്പെട്ട ഉസ്താദ് സ്വാദിഖ് അഹ്സനി നേത്രത്വം നല്‍കും . എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം മഗ്രിബിന് ശേഷം ക്ലാസ്സ്‌ നടത്താന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു.

വിശ്വാസ പരമായ പൊള്ളത്തരം മുജാഹിദ് പ്രസ്ഥാനം തകര്‍ച്ചയിലേക്ക്.

വിശ്വാസ പരമായ പൊള്ളത്തരം മുജാഹിദ് പ്രസ്ഥാനം തകര്‍ച്ചയിലേക്ക് !
വിശ്വാസപരമായി മത വിധികള്‍ മാട്ടിപ്പരയുകയും അവസരവാദ പരമായ നിലപാടുകളും മുജാഹിദ് പ്രസ്ഥാനത്തെ തകര്‍ത്തു കൊണ്ടിരിക്കുകയാണ് .  ചിന്തിക്കുന്ന ജന വിഭാഗത്തെ വഞ്ചിക്കാന്‍ കഴിയില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കി പ്രസ്ഥാനം പിരിച്ചു വിടുന്നതാണ് മുജാഹിടുകള്‍ക്ക് നല്ലത്. ജിന്ന് വിഷയത്തില്‍ പ്രതിസന്ധിയിലായ ഇക്കൂട്ടര്‍ മറ്റു പല കുടില ശ്രമങ്ങളും നടത്തി സുന്നി ആശയങ്ങളെ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വസ്തുതകള്‍ക്ക് മുന്നില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.

നൂറു കണക്കിന് മുജാഹിദ് പ്രസ്ഥാനക്കാര്‍ സുന്നി വിശ്വാസത്തിലേക്ക് മടങ്ങി

നൂറു കണക്കിന്  മുജാഹിദ് പ്രസ്ഥാനക്കാര്‍ സുന്നി വിശ്വാസത്തിലേക്ക് മടങ്ങി 
മുജാഹിദ് നേതാവടക്കം നൂറു കണക്കിന് മുജാഹിദ് പ്രസ്ഥാനക്കാര്‍ സുന്നിയിലെക്ക് തിരിച്ചു വന്നു. തിരുവനന്തപുരത്താണ് തിരിച്ചു വരവ് നടന്നിരിക്കുന്നത്. നങ്ങളുടെ സഹോദരങ്ങള്‍ക്കും സത്യം മനസ്സിലാക്കി അഹല് സുന്നത്തിലെക്ക് തിരിച്ചു വരാന്‍ തൌഫീക്ക് നല്‍കട്ടെ ആമീന് !

SSF MEMBERSHIP CAMPIGN

SSF MEMBERSHIP CAMPIGN

SYS MEMBERSHIP CAMPIGN


Saturday 18 August 2012

EID WISHES


ഖുര്‍ആന്റെ ശാസ്ത്ര അത്ഭുതങ്ങള്‍

അല്ലാഹു  അവന്റെ പ്രവാജകനെ മനുഷ്യരിലേക്ക് അയച്ചപ്പോള്‍ അല്ലാഹുവിലേക്ക് മനുഷ്യരുടെ ചിന്തകലുനര്ത്താന്‍ അവന്‍ പല ദ്രിഷ്ടാന്തങ്ങളും മനുഷ്യര്‍ക്ക്‌ കാണിച്ചു കൊടുത്തു. അതില്‍ പ്രാധാനപ്പെട്ട ഒരു ദ്ര്ഷ്ടാന്തമാണ് ഖുര്‍ആന്‍

പത്തൊന്‍പതാം നൂറ്റാണ്ടില്‍ വളര്‍ന്നു വന്ന ശാസ്ത്രം പോലും ആറാം നൂടാനടില്‍ ഖുര്‍ആന്‍ മുന്നോട്ടു വെച്ച ശാസ്ത്ര സത്യങ്ങള്‍ക്ക് മുന്നില്‍ മുട്ട് കുതെണ്ട അവസ്ഥയിലാണ്. ശാസ്ത്രം പോരുഗമിച്ച്ചു കൊണ്ടിരിക്കുമ്പോള്‍ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന വാദങ്ങള്‍ ശരി വെക്കുകയാണ് ശാസ്ത്രജ്ഞര്‍ അത്ഭുതപ്പെടുന്നു മുഹമ്മദ്‌ (സ) ഇതൊക്കെ എങ്ങനെ മനസ്സിലാക്കി എന്ന

തീര്‍ച്ചയായും ഖുറാന്‍  അല്ലാഹുവിന്റെ വചനങ്ങലാനെന്ന്തില്‍ ആര്‍ക്കും സംശയമില്ല. തികച്ചും വ്യത്യസ്തമായ മനുഷ്യ ബുദ്ധിക്കു സാധിക്കാത്ത വിധമാണ് ഖുര്‍ആന്റെ അവതരണം.

1. മനുഷ്യ ഉല്‍പ്പത്തി:






ഇവിടെ അലക് എന്നാ പദത്തിന് 3 അര്‍ഥങ്ങള്‍ ഉണ്ട് ഒന്നാമതെത് തൂങ്ങിപ്പിടിച്ച്‌ നില്‍ക്കുന്ന  എന്നും മറ്റൊന്ന് അട്ട എന്നും മറ്റൊന്ന് രക്ത കട്ട എന്നുംആകുന്നു ഇത് മൂന്നു പ്രസ്തുത അവസ്ഥയിലേക്ക് വെളിച്ചം വീശുന്ന വാക്കുകളാണ്.
മനുഷ്യ ബ്രൂനവും അട്ടയും  രൂപ സാദൃശ്യം മനസ്സിലാക്കാം.

ഇനി രണ്ടാമത്ത അര്‍ത്ഥം നോക്കിയാല്‍  തൂങ്ങി നില്‍ക്കുന്ന വസ്തു എന്നതും വളരെ ശരിയാണ്.  താഴെ കൊടുത്ത ചിത്രം പരിശോടിക്കുക.
 ഇവിടെ ഭ്രൂണം ഗര്‍ഭാശയത്തില്‍ തൂങ്ങിപ്പിടിച്ച നിലയില്‍ കാണാന്‍ സാധിക്കും.

  ശേഷം 'മുധ്ഗ' എന്നാ അവസ്ഥയിലേക്ക് മാറുന്നു, ചവച്ചരച്ച എന്നാ അര്‍ഥം കൂടി ഈ അറബി പദത്ത്തിനുന്ദ് . താഴെ കൊടുത്ത ചിത്രം ശ്രദ്ധിക്കുക 


Saturday 7 April 2012

സുന്നി ബാല സംഗം കലാജാഥ


സുന്നി ബാല സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കലാജാഥ ജന ഹൃതയങ്ങളെ കീയടക്കിക്കൊന്ദ്  യാത്ര തുടരുന്നു. വിവധ മാപില കലാ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ട് ബാല സംഘം പ്രവര്‍ത്തകര്‍ കലാ ജാഥ ഗ്രാമങ്ങളും നഗരങ്ങളും കീഴടക്കിക്കൊണ്ടിരിക്കുന്നു. കാസര്‍ഗോഡ്‌ ജില്ലാ പരിപാടികള്‍ നീലംപാര മഖാം സിയാരതോടെ ആരംഭിച്ചു ഒന്നാം ദിനം പോരോപ്പാട് ജങ്ഷനില്‍ സമാപിച്ചു.  SSF  ജില്ലാ സെക്രടറി അബ്ദു റസാക്ക് സഖാഫി സംബണ്ടിച്ച സമാപന യോഗത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

കേരള യാത്ര


Sunday 1 April 2012

മുന്നൊരുക്കമായി ഹൈവേ മാര്‍ച്ച്

കേരള യാത്ര മുന്നൊരുക്കമായി സ്നേഹ സംഗം പ്രവര്‍ത്തകര്‍ ഹൈവേ മാര്‍ച്ച് നടത്തി കാസര്ഗോഡ് ടൌണിലാണ്‌ മാര്ച്ച്ചു സങ്ങടിപ്പിച്ച്ചാദ്. പ്രസ്തുത പരിപാടിയുടെ ഭാഗമായി സ-അടിയ്യ യില്‍ സ്നേഹ സന്ഘ്ഹം പ്രവര്‍ത്തകര്‍ക്ക് ക്യാമ്പും സങ്ങടിപ്പിച്ച്ചു. ഇതിനോടനുപണ്ടിച്ച്ചു ജില്ല പദയാത്ര ഏപ്രില്‍ ആദ്യ വാരത്തില്‍ നടക്കും.

അല്ലാഹുവിന്റെ മുന്നറിയിപ്പ്!

ഫാത്തിഹ സൂറത്തിലെ മൂന്നാമ്മത്തെ സൂക്തം വളരെ ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്. മുഹമ്മദ്‌ നബി (സ) യുടെ കാലത്ത് അന്ത്യ നാലിനെ കുറിച്ചും മരണത്ത കുരിച്ച്ചുമോക്കെയുള്ള ആയത്തുകള്‍ നബി തഗല്‍ വിശദീകരിക്കുമ്പോള്‍ നബിയും സ്വഹാബത്തും കന്നീരോഴുക്കാരുന്ടെണ്ണ്‍ പല ഹദീസുകളിലും കാണാന്‍ സാധിക്കും. ചില സ്വഹാബി വര്യന്മാര്‍ അത്തരത്തിലുള്ള സദസ്സുകളില്‍ ഹൃത്ഹയം പൊട്ടി മരിച്ചതായും ഹദീസുകളില്‍ കാണാം. കാര്യങ്ങള്‍ വളരെ ഗൌരവമുല്ലതാനെണ്ണ്‍ നമുക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം. അല്ലാഹുവിന്റെ ആജ്ഞകള്‍ അനുസരിച്ചവര്‍ക്ക് മാത്രമാണ് അന്തിമ വിജയം , അവന്റെ വിധി വിളക്കുകള്‍ അനുസരിക്കാത്ത ഒരാള്‍ക്കും ആഹിരത്ത്തില്‍ രക്ഷയില്ല താനും. അന്തിമ വിധിയും നരഗവും സ്വര്‍ഗവുമെല്ലാം പലര്‍ക്കും കഥ പോലെയാണെങ്കിലും കാര്യത്തിലേക്ക് വന്നാല്‍ വളരെ ഗുരവപരമായി നാം ചിന്ടിക്കണമെന്നു മനസ്സിലാകും. മരണത്തെ ഓര്‍ക്കള്‍ അല്ലാഹുവിലേക്ക് അടുക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ്. ചരിത്രത്തില്‍ അത് സംബണ്ടിച്ച്ച് നിരവധി സംഭവങ്ങള്‍ കാണാം. അതില്‍ പ്രാധാനപെട്ട ഒരു സംഭവമാണ് ഉമര്‍ (ര) വിന്റെ ചരിത്രം. ഉമര്‍ (ra) തന്നെ മരണത്തെ കുറിച്ച് ഉണര്‍ത്താന്‍ ഒരു ബ്രിത്യനെ നിയമിച്ചു അങ്ങനെയിരിക്കെ ഒരിക്കല്‍ അദ്ധേഹത്തിന്റെ താടി രോമം നരച്ചത് കാണുകയും ഉമര്‍ (ര ) തന്റെ ബ്രിത്യനെ പറഞ്ചു വിടുകയും ചെയ്തു . ഇതൊന്നുമറിയാത്ത ഭ്രിത്യന്‍ ഉമര്‍ (ര) വിനോദ് ചോദിച്ചു അല്ലയോ അമീറുല്‍ മു-മിനീന്‍ അങ്ങ് എന്നെ എന്ത് കൊണ്ട് പറഞ്ചു വിടുന്നു എന്റെ ഭാഗത്ത് വല്ല തെറ്റും സംബവിച്ച്ഹോ? അപ്പോള്‍ ഉമര്‍(ര) പറഞ്ചു അല്ലെയോ ഭ്രിത്യാ എന്റെ താടി രോമം നരച്ചിരിക്കുന്നു, അത് എന്നെ മരണത്തെ ഒര്മിപ്പിക്കുന്നതിനാല്‍ ഇനി താങ്ങളെ ആവശ്യമില്ല. ഇതാണ് നമ്മുടെ പൂര്‍വികര്‍ നമുക്ക് കാണിച്ചു തന്ന പാത അത് പിന്‍പറ്റി ജീവിക്കാന്‍ അല്ലാഹു തുനക്കട്ടെ! ആമീന്‍.

Thursday 29 March 2012

വിമര്ശനങ്ങള്ക്കു മറുപടിയായി മെട്ടമ്മല് മഹല്ലു സമ്മേളനം

മെട്ടമ്മല് മഹല്ലു സമ്മേളനം മാര്ച്ച് 28 നു മെട്ടമ്മല് വെച്ചു നടന്നു. ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നേരത്തെ മേട്ടംമല്‍ മഹല്ലില്‍ ചിലര്‍  എതിര്‍ക്കുകയും മഹല്ല് സമ്മേളനത്തിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. സുന്നി പ്രവര്‍ത്തകര്‍ വളരെയധികം സംയമനത്തോടെ പ്രവര്ത്തിചാദ് പരിപാടി വന്‍ വിജയമാകി.

Tuesday 27 March 2012

അന്തിമ വിധി നല്‍കുന്നവന്‍

അല്ലാഹു ഖുരാനിലൂടെ നമ്മെ  വിവിധ  സ്ഥലങ്ങളില്‍ വരാനിരിക്കുന്ന അവസാനത്ത കുറിച്ച വളരെ  കണിശമായി തന്നെ മുന്നറിയിപ്പ് നല്‍കി  കൊണ്ടിരിക്കുന്നു. ലോകത്തിനു അത്ഹ്വാ ദുന്യാവിനു തീര്‍ച്ചയായും ഒരവസാനമുടെണ്ണ്‍ ഖുര്‍ ആനില്‍ ആണയിട്ടു പറയുന്നു. അല്ലാഹു അവനെ ആരാധിച്ച്ചവര്‍ക്കും അവനു നന്ദി ചെയ്തവര്‍ക്കും മാത്രം കരുണ  ചെയ്യുന്ന ഒരു ദിനം വരാനിരിക്കുന്നു. ദുന്യാവില്‍ നാം പറയുന്ന മുടക്കങ്ങളും നയങ്ങളും അവിടെ സാധ്യമല്ല നീധിക്കപ്പുരം  അവിടെ ഒന്നും സംഭവിക്കില്ല. അല്ലാഹു നീധിമാനാണ്, അവന്‍ കയിച്ച്ചേ ലോകത്ത് ആര്‍ക്കും അത് നല്‍കാന്‍ കഴിയൂ ... അല്ലാഹുവല്ലാത്തതിനെ ആരാധന നടത്തിയവര്‍ക്ക് കടുത്ത  ശിക്ഷയാണ് കാത്തിരിക്കുന്നത്.  അല്ലാഹുവിന്റെ  ആഞ്ഞകള്‍   അനുസരിക്കാത്തവര്‍ക്കും   ഭയാനകമായ ശിക്ഷകള്‍ വരാനിരിക്കുന്നു. അന്തിമ വിധി നല്‍കുന്നവന്‍  അല്ലാഹു മാത്രമാണ്.

സ്നേഹ സംഘം മീറ്റ്‌

ത്രിക്കരിപുര്‍ ഉനിറ്റ്‌ സ്നേഹ സംഘം മീറ്റ്‌ മാര്‍ച്ച് 27 നു മഗ്രിബിന് ശേഷം പൂവലപ്പ്  രില്വാന്‍ മസ്ജിദില്‍ വെച്ചു നടന്നു. ത്രിക്കരിപുര്‍ സെക്ടറിലെ വിവിധ ഉനിടുകളില്‍ നിന്നായി അന്‍പതോളം സ്നേഹ സംഘം പ്രവര്‍ത്തകര്‍ പങ്കെടുത്തു.   ഹസ്ബുള്ള തലങ്കരയുടെ നേത്രത്വത്തില്‍ നടന്ന ക്യാമ്പില്‍ സ്നേഹ സംഘം അങ്ങന്ഘള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലാ തലത്തിലുള്ള ക്യാമ്പ്‌ മാര്‍ച്ച്‌ 30  നു സഅദിയ്യ കോളേജില്‍ വെച്ച് നടക്കും.

ഉടുംബുന്തലയെ ഉണര്‍ത്തി മഹല്ല് സമ്മേളനം

ഉടുംബുന്തല ഉനിടിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മഹല്ല് സമ്മേളനം മാര്‍ച്ച് 25 ഞായരാഴ്ച്ച  വിപുഇലമായ പരിപാടികളോടെ നടത്തപ്പെട്ടു. അക്ഷരാര്ത്ത്ഹത്ത്തില്‍ ഉടുംബുന്തലയെ ഉണര്‍ത്തുന്ന ജനകീയ പരിപാടിയായി മാറി. വൈകീട്ട് നടന്ന പൊതു സമ്മേളനത്തില്‍  പ്രമുഖര്‍  പങ്കെടുത്തു.

Saturday 24 March 2012

അല്ലാനുവിനോടുള്ള കടപ്പാട്

അല്ലാഹു കാരുന്യവാനാണ്, അവന്‍ നമുക്ക് മഹത്തായ അന്ഗ്രഹങ്ങള്‍ ചെയ്തു തന്നു. നമ്മെ ഉത്തമ ജീവികലാക്കി. അവന്റെ ഉത്കൃഷ്ട സ്രിഷ്ടിയാനത്രേ മനുഷ്യന്‍. മനുഷ്യ ജന്മത്തിനു തന്നെ നാം എത്ര നന്ദി ചെയ്താലും മടിയാവില്ല. അവന്‍ നമുക്ക് കാഴ്ച്ച തന്നു, കേള്‍വി തന്നു, സംസാര ശേഷി തന്നു. ഇതൊന്നും നല്‍കാതെ എത്രയോ പേര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. നാം ഒരിക്കലെങ്കിലും അതിനു കുറിച്ച് ചിന്ടിച്ച്ചിരുന്നെങ്കില്‍ അല്ലാഹുവിന്റെ കാരുണ്യം നമുക്ക് വ്യക്തമാകും. നമുക്ക് ദുന്യവിന്റെ ഓട്ടത്തിനിടയില്‍ ഒന്നിനും സമയമില്ല, കേവലം നമുക്ക് ചെയ്യാന്‍ പറ്റുന്ന അല്ഹമ്ദുലില്ലാഹ് എന്നാ വാക്ക് ഉച്ചരിക്കാന്‍ പോലും സമയമില്ല. നമ്മുടെ ജന്മം മുതല്‍ ഓരോ നിമിഷവും നമ്മെ സംരക്ഷിക്കുന്ന ആ മഹത്തായ ശക്തിയെ കുറിച്ച് നാം എത്രത്തോളം ഭോധവാന്മാരാന്‍? ഇത് കൊണ്ട് ആര്‍ക്കാണ് നാശം കാത്തിരിക്കുന്നത്? നാം വളരെ ഗൌരവതോദ് കൂടി ചിന്ടിക്കെണ്ടാതുന്ദ്... കേവലം അന്‍പതോ അറുപതോ അല്ലെങ്കില്‍ നാളെ തന്നെ വിട്ടു പോകേണ്ട ഈ ദുന്യാവിനു വേണ്ടി നാം ജീവിതം ഉഴിന്നു വെക്കുമ്പോള്‍ ഒരിക്കലെങ്കിലും അല്ലാഹുവിനെ കുറിച്ച ചിന്ടിച്ച്ചിട്ടുണ്ടോ?

നമുക്കറിയാം നമുക്ക് പലതരത്തില്‍ ചെയ്തു തന്നതായ അനുഗ്രഹങ്ങള്‍ക്ക് നാം നന്ദി ചെയ്യേണ്ടതുണ്ട്. ഒരു മനുഷ്യന്‍ ചെറിയൊരു ഉപകാരം ചെയ്താല്‍ തന്നെ വളരെ അതികം നാം അയാളോട് നന്ദി കാണിക്കും. എന്നാല്‍ അല്ലാഹു മഹത്തായ അനുഗ്രഹങ്ങള്‍ ചെയ്തു തന്നിട്ടും നാം അതിനെ കുറിച് ബോധാവാന്മാരെയല്ല. നമ്മുടെ ജീവിതം നാം വിശുദ്ധി കൈ വരിക്കണം അല്ലാഹുവിനെ ഇതു നേരവും സ്തുതിക്കണം. കല്ലുകളും മരങ്ങളും പറവകളും പോലും ഓരോ നിമിഷവും അല്ലാഹുവിനെ സ്തുതിക്കുമ്പോള്‍ മനുഷ്യരായ നാം അതിനു സമയം കണ്ടെത്തുന്നില്ല. നമ്മുടെ സ്തിഥി എന്തായിരിക്കും? ആയതിനാല്‍ ഓരോ നിമിഷവും പടച്ച രബ്ബ്ബിനു നന്ദി അര്‍പ്പിക്കാന്‍ ശ്രമിക്കുക.

അബുല്‍  ബാഷര്‍  ആദം (അ) പടച്ചതിനു ശേഷം ആദ്യമായി തുംമിയപ്പോള്‍ അല്ലാഹുവിനെ സ്തുതിച്ചു എന്ന് നമുക്ക് ചരിത്രങ്ങളില്‍ കാണാന്‍ സാദിക്കും.  അത് നമുക്കൊരു മാത്ര്കയാണ് നമ്മുടെ ഏത് വിഷമങ്ങള്‍ നീങ്ങുംബോയും അല്ലെങ്കില്‍ അനുഗ്രഹ ഘട്ടങ്ങളിലും പറയാന്‍ മറക്കാതിരിക്കുക "അല്‍ഹംട് ലില്ലാഹ്" . അല്ലാഹു അനുഗ്രഹിക്കട്ടെ!

രഹീമായ അല്ലാഹു!

 അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് നാം ചര്‍ച്ച ചെയ്തു കയിന്നു, അത് അപാരമാണ് നമുക്ക് നിര്‍വജിക്കാവുന്നതിലും അപ്പുറത്താണ്. ഇവിടെ രഹീം എന്നാ പേര്‍ അല്ലാഹുവിനു എങ്ങനെ വരുന്നു എന്ന് നോക്കാം. നമുക്കറിയാം ദുന്യാവില്‍ അള്ളാഹു മനുഷ്യര്‍ക്കും മറ്റിതര ജീവികള്‍ക്കും സ്വന്തന്ത്രമായി എന്നാല്‍ അള്ളാഹുവിന്റെ   കല്പ്പനകല്‍ക്കതീതമായി  ജീവിക്കാനുള്ള  ആജ്ഞ  ഉണ്ട്. നാം ഇതൊന്നും  മനസ്സിലാക്കാതെ  സ്വച്ച്ചന്തം  ജീവിക്കുകയാണെങ്കില്‍  മരണത്തിനു ശേഷം അത്യതികം കടുത്ത ശിക്ഷ എട്ടു വാങ്ങേണ്ടി വരും. അത് കൊണ്ട് തന്നെ അവനെ അറിഞ്ഞു ഭയന്ന് ജീവിച്ചവര്‍ക്ക് അന്ത്യ നാളില്‍ അവന്‍ പ്രത്യേകം അനുഗ്രഹം ചെയ്യുന്നു. അല്ലാഹുവിനു രഹീം എന്നാ നാമം കൊണ്ടാര്ത്ത്തമാക്കുന്നാദ് അതാണ്‌. 

ഉടുംബുംതല മഹല്ല് സമ്മേളനം

കേരള യാത്രയോടനുബന്ഹിച്ച്  ഉടുംബുംതല മഹല്ല് സമ്മേളനം  മാര്‍ച്ച് 25 ഞായരാഴ്ച്ച  വിവിധ പരിപാടികളോട് കൂടി നടത്തപ്പെടുന്നു. ഏവര്‍ക്കും സ്വാഗതം. 

  • സ്ടുടെന്റ്സ് മീറ്റ്‌ 

  • ഖാബാര്‍ സിയാറത്ത് 

  • പൊതു സമ്മേളനം.   

POROPPAD SUNNI CENTER INAUGURATION






Wednesday 21 March 2012

ഉടന്‍ പ്രതീക്ഷിക്കുക...


കേരള യാത്ര തയ്യാരെപ്പുകള്‍ അന്തിമ ഘട്ടത്തില്‍.


കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്രയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഇതിനോടകം തന്നെ കേരളമാകെ ചര്‍ച്ച വിഷയമായ പ്രസ്തുത പരിപാടിക്ക് ഇപ്പോള്‍ കൂടുതല്‍ ജനകീയത കൈ വന്നിരിക്കുകയാന്‍. ഏതാനും പുത്തന്‍ പ്രസ്ഥാനക്കരുറെ വിമര്‍ശനങ്ങള്‍ക്ക് മുഖം നല്‍കാതെ കാന്തപുരം അവര്‍ക്ക് ഇതിനോടകം ശക്തമായ മറുപടി നല്കിയിരിക്കുകയാന്‍. വിവിത ജില്ലകള്‍ കേന്ദ്രീഗരിച് നടക്കുന്ന പരിപാടി വന്‍ വിജയമാകുമെന്ന പ്രധീക്ഷയിലാണ് സുന്നത് ജമാതിന്റെ പ്രവര്തത്തകര്‍. ആദ്യ ഘട്ടത്തില്‍ എതിര്‍പ്പ് പ്രഗടിപ്പിച്ച ചില രാഷ്ട്രീയ പാര്‍ടികളും ഇപ്പോള്‍ പരിപൂര്‍ണ പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. മാനവികതയെ ഉണര്‍ത്തുക എന്നാ ലക്ഷ്യത്തോടെ നടത്തുന്ന ഈ പര്യടനം ഏപ്രില്‍ 12 മുതല്‍ 28 വരെ മംഗലാപുരത്ത് നിന്നും തുടങ്ങി  തിരുവനന്തപുരത്ത് അവസാനിക്കും. മാറിയ കാലഘട്ടത്തില്‍ ഇസ്ലാമിന്റെ സംസ്കാരത്തില്‍ നിന്നും വ്യതി ചാലിച്ചു കൊണ്ടിരിക്കുന്ന പുതു തലമുറക്ക് തിരിച്ചറിവ് പകരുകയെന്നതാണ് ഈ യാത്രയുട്റെ പരമ ലക്‌ഷ്യം.

അള്ളാഹുവിനെ അറിയുക - രഹമാനായ അല്ലാഹു

 

അള്ളാഹു കാരുന്യവാനാണ്, അവന്‍ അവന്റെ അടിമകളെ അങ്ങേയറ്റം സ്നേഹ്ക്കുന്നു പരിപാലിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യം അളന്നു തിട്ടപ്പെടുത്താന്‍ സാധ്യമല്ല. അവന്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന സൂക്ഷ്മ ജീവികള്‍ മുതല്‍ വനിന്മേല്‍ പറക്കുന്ന പറവകളെ വരെ സംരക്ഷിക്കുന്നവനാണ്. അള്ളാഹു അവന്റെ സൃഷ്ടികളുടെ ജാതിയോ, തരാമോ, വര്‍ഗമോ നോക്കാതെ അനുഗ്രഹം ചെയ്യുന്നു. നമുക്കറിയാം രാവിലെ പറവകള്‍ വയര്‍ ഒട്ടിയവരായി പറന്നു പോവുകയും  വൈകുന്നേരം വയര്‍ നിറഞ്ഞവരായി തിരിച്ച വരുന്നതും കാണാന്‍ സാദിക്കും. അവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കുന്നത് അല്ലാഹുവാന്. കേവലം സൃഷ്ടിയായ മനുഷ്യന്‍ തീര്‍ത്തും ബാലഹീനനാന്‍, നമുക്ക് ചെറിയൊരു ഒരുംബിന്റെ കാടി പോലും സഹിക്കാന്‍ സാധ്യമല്ല. നമ്മെയും സംരക്ഷിക്കുന്നത്  അവനാന്‍, എന്നാല്‍ മനുഷ്യന്‍ അതിനു പകരമായി തിന്മകള്‍ ചെയ്ത് അല്ലാഹുവിനോട് നന്തികെദ് കാണിക്കുന്നു. അല്ലാഹുവിനോട് നാം ചോദിക്കുന്നിടത്തോളം അവന്‍ നമുക്ക് തന്നു കൊണ്ടേയിരിക്കുന്നു. നാം എത്ര തെറ്റ് ചെയ്താലും നമ്മെ സംരക്ഷിക്കുന്നു നമുക്ക് അനുഗ്രഹം നല്‍കുന്നു. രഹ- മാന്‍ എന്നാ വാക്കിന്റെ അര്‍ഥം അതാണ. യാതൊരു ഉപാദികലുമില്ലതെ അടിമകള്‍ക്ക് നന്ദി ചെയ്യുന്നവന്‍. നമ്മുടെ ജീവിതം ധന്യമാവനമെങ്കില്‍ നാം സഹ ജീവികലോദ് നന്മ ചെയ്യണം അല്ലാഹു ഖുര്‍- ആനിലൂടെ നമ്മോട് പറയുന്നു, ജനങ്ങളോട് നന്ദി ചെയ്യാത്തവന്‍ അല്ലാഹുവിനോട് നന്ദി ചെയ്യില്ല. ആയതിനാല്‍ നമ്മുടെ ഓരോ പ്രവതനങ്ങളിലും സൂക്ഷ്മത പുലതുക ജനങ്ങളെ മാനിക്കുക അവര്‍ക്ക് നന്നിയുല്ലവനാവുക അല്ലാഹുവിന്റെ സൂക്ഷിക്കുക, ജീവിത വിശുദ്ധി സൂക്ഷിക്കുക അല്ലാഹു  തുനക്കട്ടെ!

Monday 19 March 2012

ബിസ്മി - ഭാഗം 2 അല്ലാഹുവിനെ അറിയുക

ബിസ്മി എന്നത് യെതാര്ത്തത്തില്‍ അര്‍ത്ഥമാക്കുനത് ബി ഇസ്മി എന്നാണ, അള്ളാഹുവിന്റെ നാമത്തില്‍ ആ പേരിന്റെ എല്ലാ ബര്കതും എടുത്തു കൊണ്ട് ഞാന്‍ തുടങ്ങുന്നു എന്ന പറയാം. അള്ളാഹു എന്നത് വളരെ മഹത്തായ ഒരു നാമമാണ് എന്തെന്നാല്‍ പൂര്‍വിക കാലഘട്ടങ്ങളില്‍ ഇലാഹ് എന്നും അള്ളാഹു എന്നും ജനങ്ങള്‍ പ്രയോഗിച്ച്ചതായി പല പഠനങ്ങളിലും കാണാന്‍ സാദിക്കും. ഇതില്‍ ഇലാഹ് എന്നത് അവര്‍ മറ്റെല്ലാ ആരാധ്യ വസ്ത്തുക്കള്‍ക്കും (അള്ളാഹു അല്ലാത്തതിനും ) നല്‍കിയപ്പോള്‍ ഒരു യഥാര്‍ത്ഥ ദൈവത്തെ അവര്‍ അള്ളാഹു എന്ന് വിളിചിരിന്നു. എത്താത്ത ദൈവം അത്ഹവാ അല ഇലാഹ് എന്ന വാക്യമാന്‍ അള്ളാഹു എന്നാ വാക്കിന്റെ സാരം. അള്ളാഹു എന്നാ വാക്കിന്റെ മറ്റു പല പ്രത്യേഗതകളും കാണാന്‍ സാദിക്കും, ഇതൊരു അചേതനമായ അറബി പദമാണ് അള്ളാഹു എന്നാ വാക്കിലെ ഈതു അക്ഷരങ്ങള്‍ അരുത് മാറിയാലും അത് അല്ലാഹുവിനെ തന്നെ സൂചിപ്പിക്കുന്നതായി കാണാം. അള്ളാഹു കാരുന്യവാനാണ് അവന്‍ അവന്റെ സൃഷ്ടികളോട് അങ്ങേയറ്റം കരുണ കാണിക്കുന്നു. ബിസ്മിയില്‍ വരുന്ന രണ്ടു പ്രയോഘങ്ങലായ റഹ്മാനും രഹീമും അല്ലാഹുവിന്റെ സ്വിഫത്തുകളിലെക്ക് വിരല്‍ ചൂണ്ടുന്നു. അത് ഈ ലോകത്തെ സകല മരങ്ങളിലെ ചില്ലകള്‍ പെനകലാക്കിയാലും , സകല സമുദ്രങ്ങളും പേനയിലെ മാഷിയാക്കിയാലും അതിനെ എഴുതി പൂര്ടിയാക്കാന്‍ സാധ്യമല്ല.

കൊളാഷ് പ്രദര്‍ശനം നവ്യാനുഭവം.



കാന്തപുരത്തിന്റെ  കേരള യാത്രയുടെ ഭാഘമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മാനവികതയെ ഉണര്‍ത്തുന്ന ഫോട്ടോ പ്രദര്‍ശനം അതിന്റെ ആശയ വ്യാപ്തി കൊണ്ട് ശ്രധ്ധയാകര്ഷിക്കുന്നു. മാനുഷിക മൂല്യങ്ങള്‍ കാറ്റില്‍ പരത്തുന്ന ആധുനിക ലോകത്ത് മാനവിക മൂല്യങ്ങളെ കുറിച്ച ഭോടവന്മാരക്കുന്ന ഒരു കൂട്ടം ചിത്രനഗലാണ് ഫോട്ടോ ശേകരത്തെ വ്യത്യസ്തമാക്കുന്നത്. മനുഷ്യന്‍ പ്രകൃതിക്കും മറ്റു ജീവ ജാലങ്ങള്‍ക്കും മേല്‍ കൈ കടത്തി സ്വയം നാശം വരുത്തുകായാനെന്ന നഗ്ന സത്യം ഒരു നിമിഷം നമ്മെ ഓര്‍മപ്പെടുത്തുന്നു. മനുഷ്യത്തം വറ്റിയ ലോകത്തിന്റെ തുറന്ന തെളിവുകള്‍ ആരുടേയും കണ്ണ് തുരപ്പിക്കുന്നു.



sys  സംസ്ഥാന ഘടകം പ്രത്യേകം തയ്യാറാക്കിയതാണ് ഈ ചിത്രങ്ങള്‍. കേരള യാത്രയുടെ ഭാഗമായി ഇതിനോടകം വിവിധ കേന്ദ്രങ്ങളില്‍ ഇത് പ്രദര്‍ശിപ്പിക്കുകയും ജന ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്.

മാനവികതയെ ഉണര്‍ത്തി മഹല്ല് സമ്മേളനം.


വലുവക്കാദ് കൈക്കോട്ടു കടവ് ഉനിടിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മഹല്ല് സമ്മേളനം വിജയകരമായി പൂര്‍ത്തിയാക്കി.ഞായരാഴ്ച്ച  ഉച്ചക്ക് 2.30 നു ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം കൊളാഷ് പ്രധാര്ഷണവും പ്രകടനവുമായി അവസാനിപ്പിച്ചു. ഉച്ചക്ക് നടന്ന സ്ടുടെന്റ്റ്‌ മീറ്റില്‍ സുലൈമാന്‍ കരിവെള്ളൂര്‍ ക്ലാസ് എടുത്തു. വിവിത മേഘലകളിലുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനം ഏപ്രില്‍ രണ്ടിന് നടത്തപ്പെടും. അസര്‍ നിസ്കാരാനതരം വലവക്കാദ് ജുമാ മസ്ജിദില്‍ ഖാബ്ര്‍ സിയാരത്തും തുടര്‍ന്നു പ്രകടനവും നടന്നു.  

Saturday 18 February 2012

സംയുക്ത നബിദിന റാലി

SYS  ത്രിക്കരിപുര്‍, പടന്ന സെക്ടറുകള്‍ സംയുക്തമായി നടത്തുന്ന സംയുക്ത നബിദിന റാലി ഫെബ്രുവരി 20 തിങ്കലാഴ്ച്ച്ച വൈകുന്നേരം പഠന്നയില്‍ വച്ചു നടത്തപ്പെടുന്നു. ഏവര്‍ക്കും സ്വാഗതം!

Sunni center Inauguration


Sunni center Inauguration


ബിസ്മിയുടെ മഹത്വം -1

ബിസ്മി എന്നാ വാക്യം ഒരു മുസല്‍മാനെ സംബണ്ടിച്ച്ചിടത്തോളം വളരെ പ്രതാനപ്പെട്ടതാണ്. എന്താന്നാല്‍ ഒരു വിശ്വാസിയുടെ ജീവിതം അല്ലാഹുവിനു സമര്‍പ്പിതമാണ്. അവന്റെ ഓരോ പ്രവര്‍ത്തിയും  അല്ലാഹുവിന്റെ നാമതിലായിരിക്കാന്‍ ഒരു യെതാര്‍ത്ത വിശ്വാസി ശ്രമിച്ചു കൊണ്ടിരിക്കും. നാം ഓരോ കാര്യം ചെയ്യുംബോയും അതില്‍ തീര്‍ച്ചയായും പിശാചിന്റെ ഇടപെടല്‍ തികച്ചും സ്വാഭാവികം, അതില്‍ നിന്നും രക്ഷ നേടാന്‍ നാം അല്ലാഹുവിനോട് എപ്പോയും കാവല്‍ തേടുന്നു. അള്ളാഹുവിന്റെ പ്രീതിക്കപ്പുരം വരുന്ന ഇതു കാര്യവും പൈശാജിമാനെന്നതില്‍ സമശയം വേണ്ട. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിശുദ്ധി കൈവരിക്കാന്‍ നാം ഓരോ കാര്യം ചെയ്യുംബോയും ബിസ്മി ചൊല്ലുക.

തിന്നുമ്പോള്‍ , കുടിക്കുമ്പോള്‍ നടക്കുമ്പോള്‍,  ഇരിക്കുമ്പോള്‍ , കിടക്കുമ്പോള്‍ ഇങ്ങനെ ഓരോ പ്രവര്‍ത്തനവും അല്ലാഹുവിന്റെ മാര്‍ഗതിലാക്കുക. ഇതിനു ഏറ്റവും എളുപ്പമുള്ള മാര്‍ഗം നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ബിസ്മി ചൊല്ലുക എന്നതാണ്.

ബിസ്മി കേവലം രക്ഷ മന്ത്രം മാത്രമല്ല, ഇത് വിശ്വാസിക്ക് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്, രോഗത്തിനുള്ള മരുന്നാണ്. ഏഴ് തവണ ബിസ്മി ചൊല്ലിയാല്‍ പ്രശ്ന പരിഹാരം. രോഗത്തിനുള്ള മരുന്ന് എന്നൊക്കെ നമുക്ക് കിതാബുകളില്‍ കാണാം. ഇസ്ലാമില്‍ ബഹുദൈവാരധാന കലരാത്ത മന്ത്രങ്ങളും മറ്റും അനുവദനീയമാണ്. എന്നാല്‍ ഇസ്ലാമിന് നിരക്കാത്ത ചെപ്പടി വിദ്യകളും ചികിത്സകളും തീര്‍ത്തും ഹറാമും തടയെണ്ടാതുമാണ്. ഇസ്ലാമിക ചികിത്സകളില്‍ മന്ത്രത്തിനു പ്രാധാന്യമുണ്ട്. ഇത്തരം മന്ത്ര വാക്യങ്ങള്‍ ഖുര്‍- ആനില്‍ നിന്നും എടുത്തവയായിരിക്കും.  

ബിസ്മി എന്നാ വാക്യം നാം ജീവിതത്തിന്റെ ഭാഗമാക്കുക. നിത്യ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുക ഓരോ പ്രവര്‍ത്തനത്തിലും ബിസ്മി കൊണ്ട് വരിക. അള്ളാഹു അനുഗ്രഹിക്കട്ടെ!

Friday 17 February 2012

ഖുര്‍-ആന്‍ ക്ലാസ്സ്‌

പോരോപ്പാദ് സുന്നി സെന്റെറില്‍ എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 7.15  നടത്തപ്പെടുന്നു. ഏവര്‍ക്കും സ്വാഗതം!

The Opening


The showcase

ചരിത്രത്തിലേക്ക് മറഞ്ഞ അനര്‍ഗ്ഹ നിമിഷങ്ങളും അപൂര്‍വ അവസരങ്ങളും ഇവിടെ വീക്ഷിക്കാം...

ഈമാനോടെ ജീവിക്കുക-1


ഈമാനോടെ ജീവിക്കുക-2




ഖുര്‍-ആന്‍ ക്ലാസ്

പോരോപ്പാട് സുന്നി സെന്റര്‍ എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 7 മണിക്ക് സുന്നി സെന്റെറില്‍ വെച്ചു ഖുര്‍-ആന്‍ ക്ലാസ് നടത്തുന്നു ഏവര്‍ക്കും സ്വാഗതം... ഖുര്‍-ആന്‍ എന്നാ മഹത്തായ ഒരു ഗ്രന്ഥത്തെ കൂടുതല്‍ മനസ്സിലാക്കാനും അതിലൂടെ ആത്മീയ പുരോഘതി കൈ വരിക്കനുമാണ് ഈ പഠന പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്. ആഴ്ചയില്‍ 168 മണിക്കൂറുകള്‍ നാം ദുന്യാവിനു വേണ്ടി കളയുമ്പോള്‍ അതില്‍ ഒരു മണിക്കൂര്‍ മാത്രം ഈ ക്ലാസിനു വേണ്ടി ചിലവയിക്കുന്നു. SYS ന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രസ്തുത പരിപാടി നടത്തപ്പെടുന്നു സാധിക്കുന്നവര്‍ തീര്‍ച്ചയായും പങ്കെടുക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ!