Saturday 24 March 2012

അല്ലാനുവിനോടുള്ള കടപ്പാട്

അല്ലാഹു കാരുന്യവാനാണ്, അവന്‍ നമുക്ക് മഹത്തായ അന്ഗ്രഹങ്ങള്‍ ചെയ്തു തന്നു. നമ്മെ ഉത്തമ ജീവികലാക്കി. അവന്റെ ഉത്കൃഷ്ട സ്രിഷ്ടിയാനത്രേ മനുഷ്യന്‍. മനുഷ്യ ജന്മത്തിനു തന്നെ നാം എത്ര നന്ദി ചെയ്താലും മടിയാവില്ല. അവന്‍ നമുക്ക് കാഴ്ച്ച തന്നു, കേള്‍വി തന്നു, സംസാര ശേഷി തന്നു. ഇതൊന്നും നല്‍കാതെ എത്രയോ പേര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. നാം ഒരിക്കലെങ്കിലും അതിനു കുറിച്ച് ചിന്ടിച്ച്ചിരുന്നെങ്കില്‍ അല്ലാഹുവിന്റെ കാരുണ്യം നമുക്ക് വ്യക്തമാകും. നമുക്ക് ദുന്യവിന്റെ ഓട്ടത്തിനിടയില്‍ ഒന്നിനും സമയമില്ല, കേവലം നമുക്ക് ചെയ്യാന്‍ പറ്റുന്ന അല്ഹമ്ദുലില്ലാഹ് എന്നാ വാക്ക് ഉച്ചരിക്കാന്‍ പോലും സമയമില്ല. നമ്മുടെ ജന്മം മുതല്‍ ഓരോ നിമിഷവും നമ്മെ സംരക്ഷിക്കുന്ന ആ മഹത്തായ ശക്തിയെ കുറിച്ച് നാം എത്രത്തോളം ഭോധവാന്മാരാന്‍? ഇത് കൊണ്ട് ആര്‍ക്കാണ് നാശം കാത്തിരിക്കുന്നത്? നാം വളരെ ഗൌരവതോദ് കൂടി ചിന്ടിക്കെണ്ടാതുന്ദ്... കേവലം അന്‍പതോ അറുപതോ അല്ലെങ്കില്‍ നാളെ തന്നെ വിട്ടു പോകേണ്ട ഈ ദുന്യാവിനു വേണ്ടി നാം ജീവിതം ഉഴിന്നു വെക്കുമ്പോള്‍ ഒരിക്കലെങ്കിലും അല്ലാഹുവിനെ കുറിച്ച ചിന്ടിച്ച്ചിട്ടുണ്ടോ?

നമുക്കറിയാം നമുക്ക് പലതരത്തില്‍ ചെയ്തു തന്നതായ അനുഗ്രഹങ്ങള്‍ക്ക് നാം നന്ദി ചെയ്യേണ്ടതുണ്ട്. ഒരു മനുഷ്യന്‍ ചെറിയൊരു ഉപകാരം ചെയ്താല്‍ തന്നെ വളരെ അതികം നാം അയാളോട് നന്ദി കാണിക്കും. എന്നാല്‍ അല്ലാഹു മഹത്തായ അനുഗ്രഹങ്ങള്‍ ചെയ്തു തന്നിട്ടും നാം അതിനെ കുറിച് ബോധാവാന്മാരെയല്ല. നമ്മുടെ ജീവിതം നാം വിശുദ്ധി കൈ വരിക്കണം അല്ലാഹുവിനെ ഇതു നേരവും സ്തുതിക്കണം. കല്ലുകളും മരങ്ങളും പറവകളും പോലും ഓരോ നിമിഷവും അല്ലാഹുവിനെ സ്തുതിക്കുമ്പോള്‍ മനുഷ്യരായ നാം അതിനു സമയം കണ്ടെത്തുന്നില്ല. നമ്മുടെ സ്തിഥി എന്തായിരിക്കും? ആയതിനാല്‍ ഓരോ നിമിഷവും പടച്ച രബ്ബ്ബിനു നന്ദി അര്‍പ്പിക്കാന്‍ ശ്രമിക്കുക.

അബുല്‍  ബാഷര്‍  ആദം (അ) പടച്ചതിനു ശേഷം ആദ്യമായി തുംമിയപ്പോള്‍ അല്ലാഹുവിനെ സ്തുതിച്ചു എന്ന് നമുക്ക് ചരിത്രങ്ങളില്‍ കാണാന്‍ സാദിക്കും.  അത് നമുക്കൊരു മാത്ര്കയാണ് നമ്മുടെ ഏത് വിഷമങ്ങള്‍ നീങ്ങുംബോയും അല്ലെങ്കില്‍ അനുഗ്രഹ ഘട്ടങ്ങളിലും പറയാന്‍ മറക്കാതിരിക്കുക "അല്‍ഹംട് ലില്ലാഹ്" . അല്ലാഹു അനുഗ്രഹിക്കട്ടെ!

0 comments:

Post a Comment