Tuesday 23 October 2012

ഹജ്ജ് ആദര്‍ശ പാഠങ്ങള്‍

ഹജ്ജ് ആദര്‍ശ പാഠങ്ങള്‍ 

വിശ്വാസികള്‍ക്ക് ക അബ  കേവലം  ഒരു കെട്ടിടമല്ല ; ഹജറുല്‍ അസവദ് കേവലം ഒരു കല്ലുമല്ല; സംസം കേവലം ഒരു ജലമല്ല; മൂനിനും പ്രത്യേകതയുണ്ട്. ക അബയെ ചുറ്റുന്നത് കഴിവുള്ളവന് ജീവിത കാലത്ത്  ഒരിക്കലെങ്കിലും   നിര്‍ബന്ധമാണ്‌.  അത്  അല്ലാഹുവിനെ ആരാധിക്കാന്‍  ആദ്യമായി  പണിത  ഗേഹമാണ്; ഹജറുല്‍ അസ് വദിനെ ചൂമ്ബിക്കല് സുന്നത്താണ്. തിരു നബിയുടെ  തിരു ചുണ്ട് അവിടെ വെച്ചിട്ടുണ്ട്. സംസം എന്തിനു വേണ്ടി കുടിച്ചുവോ അതിനു വേണ്ടിയാനെന്ന്‍ നബി തങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ക അബയെ വലം വെച്ച് നടക്കുന്നത് തൌഹീദും ക്ഷേത്രത്തെ വലം വെക്കുന്നത് ശിര്‍ക്കുമാണ്. ഹജറുല്‍ ആസ് വദിന്റെ  മുകളില്‍ നെറ്റി തടം വെക്കുന്നത് ഇസ്‌ലാമും  വിഗ്രഹത്തിനു  മുകളില്‍ വെക്കുന്നത് കുഫ്രുമാണ്. പുണ്യത്തിനായി സം സം കുടിക്കുന്നത് ഈമാനും ഗംഗാ ജലം കുടിക്കുന്നത് ഇസ്ലാമിക  വിരുദ്ധവുമാണ്. വീക്ഷനങ്ങളിലെ വ്യത്യാസമാണ്  തൌഹീദും മറ്റൊന്നിനെ കുഫ്രുമാക്കുന്നത്.

ഹജ്ജ് പ്രതീകാത്മകമായ ഒരു ഓര്മ പുതുക്കലാണ് സഫാ മര്വായിലൂടെ  തീര്താടകന്‍  ഓടുമ്പോള്‍  ചരിത്രത്തിന്റെ അങ്ങേ അറ്റത്ത്‌   ഒരു കറുത്ത  അടിമ സ്ത്രീ ഒരു പിഞ്ചു കുഞ്ഞിന്റെ ഭാഗമാകാന്‍  വേണ്ടി ഓടിയ  കാല്‍ പാടുകള്‍ നാം പിന്തുടരുകയാണ്.

    
[അവലംബം സുന്നി വോയിസ്‌ ]

0 comments:

Post a Comment